ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

ജയ എം കെ

പ്രസിഡൻ്റ്

എൻ എ ഉസ്മാൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നസീറ ഇസ്മായിൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പുഷ്പ അനൂപ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബെന്നി ജോസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് എം ബി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ  കേരളത്തിലെ അതിപ്രധാന ജൈവ വൈവിധ്യ ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ് നൂൽപ്പുഴ. വയനാട് വന്യജീവി സങ്കേതത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങൾ നൂൽപ്പുഴയുടെ പ്രത്യേകതയാണ്. ഗോത്ര വർഗ്ഗ സമൂഹത്തിന്‍റെ സാംസ്കാരിക പൈതൃകങ്ങൾ ഇന്നും ആചരിക്കപ്പെടുകയും അനുധാവനം ചെയ്യപ്പെടുകയും ചെയ്യുന്നു.  വിശാലമായ നെൽ വയലുകളും നാണ്യ വിളകളായ കുരുമുളക്, ചുക്ക് ഏലം, കാപ്പി തോട്ടങ്ങളും നൂൽപ്പുഴയുടെ കാർഷിക രംഗത്തെ സമ്പന്നമാക്കുന്നു കേരള കർണാടക തമിഴ്നാട് അതിർത്തികൾ പങ്കിടുന്ന ഇവിടെ  തമിഴ് കന്നട ജനതയുടെ കൂടിച്ചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും ഗുണങ്ങൾ ഏറെയാണ്. വന്യമൃഗ മനുഷ്യ സംഘർഷങ്ങൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെങ്കിലും മനുഷ്യർ തമ്മിലുള്ള സൗഹൃദം ജാതി മത രാഷ്ട്രീയ ചിന്തകൾക്കപ്പുറമാണ്. കൈവരിച്ച പ്രധാന നേട്ടങ്ങൾ ഇന്ത്യയിൽ ആദ്യമായ്  ആദിവാസി മേഖലയിലെ കുട്ടികളുടെ തൂക്കകുറവ് പരിഹരിക്കുന്നതിനായ്  ചാമ്പ്യന്‍ NRC  ഡേ കെയ൪ പദ്ധതി43  അംഗനവാടികളിൽ 37 എണ്ണം സ്മാ൪ട്ട് അംഗൻവാടികളാക്കി ടി വി ഉൾപ്പെടെ സ്ഥാപിച്ചു.വയനാട്ടിൽ ആദ്യമായ് 1 മുതൽ 6 വയസ്സ് വരെയുള്ള...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന് ഗോത്ര പൈതൃകം, കാർഷിക സമ്പത്ത്, സാമൂഹിക സൗഹാർദ്ദം എന്നിവയിൽ ആഴമായി വേരൂന്നിയ സമ്പന്നമായ ചരിത്ര-സാംസ്കാരിക പശ്ചാത്തലമുണ്ട്. 1968 സെപ്റ്റംബർ 2-ാം തീയതിയിലെ ജി.ഒ എം.എസ് (ബി) 421/68 പ്രകാരമാണ് പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്. തുടർന്ന് 1971-ലാണ് പഞ്ചായത്ത് നിലവിൽ വന്നത്. അതിനു മുമ്പ് ഈ പ്രദേശം നെന്മേനി പഞ്ചായത്തിന്റെയും സുൽത്താൻ ബത്തേരി പഞ്ചായത്തിന്റെയും ഭാഗമായിരുന്നു. ഗ്രാമപഞ്ചായത്തിന്‍റെ ന്റെ ചരിത്രം വന്യ ജീവി സങ്കേതത്തോട് ചുറ്റിപ്പറ്റിയ വനങ്ങളിലും താഴ്വരകളിലും താമസിച്ചിരുന്ന ആദിവാസി സമൂഹങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതാണ്. കുറുമർ, പണിയർ, കാട്ടുനായ്ക്കർ, പതിയർ, കളനാടികൾ തുടങ്ങിയ വിഭാഗങ്ങൾ തങ്ങളുടെ പ്രത്യേക സാംസ്കാരിക പാരമ്പര്യങ്ങളും സ്വയംപര്യാപ്തമായ ജീവിതരീതികളും പരമ്പരാഗത വിജ്ഞാന സമ്പത്തുകളും സംരക്ഷിച്ചു പോന്നു. വേട്ടയാടൽ, കൃഷി, കന്നുകാലി വളർത്തൽ, ഇരുമ്പ് നിർമാണ വൈദഗ്ധ്യം,...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 19, 2026

തോട ട്രൈബൽ മ്യൂസിയം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന് കീഴിൽ 2025 ഒക്ടോബർ 3 ന് കല്ലൂർ 67 ൽ ആരംഭിച്ച തോട ട്രൈബൽ മ്യൂസിയം ഗോത്ര സംസ്കാരത്തിന്‍റെ ചരിത്രം മനസ്സിലാക്കുവാനും പഠിക്കുവാനും ചരിത്ര അറിവുകൾ പുതു തലമുറയ്ക്ക് നൽകുവാനും ധാരാളം പ്രചീന ഉപകരണങ്ങൾ കണ്ട് മനസ്സിലാക്കുവാമുള്ള ഉറവിടമാണ്.

പുതിയ വാർത്ത