ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
കാഴ്ചപ്പാടും സമഗ്ര ദൌത്യവും

കാഴ്ചപ്പാട് 

നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂ൪ണ്ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കികൊണ്ട് പൊതു ജനങ്ങൾക്ക് വേഗത്തിൽ മികച്ച ഓൺലൈൻ സേവനങ്ങളും, വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായ് നൽകി പൊതുജനങ്ങളുടെ പരിപൂ൪ണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ  സ൪വ്വതോന്മുഖമായ പുരോഗതിയും ഉറപ്പ് വരുത്തി ഗുണമേന്മ ലക്ഷ്യങ്ങൾ കാലികമായ് പരിശോധിച്ച് ഓൺലൈൻ ജനസൗഹൃദ കാര്യാലയമായ് മാറ്റുകയാണ് പഞ്ചായത്തിന്റെ  നയം. 

 ദൗത്യം 

  1. 2026 മാ൪ച്ച് 15 ന് മുന്‍പായി പഞ്ചായത്തിന്റെ  പദ്ധതി നി൪വഹണം 90% പൂ൪ത്തീകരിക്കും
  2. പഞ്ചായത്തിന്റെ നികുതി വരുമാനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായ് 2026 മാ൪ച്ച് 10 നുള്ളിൽ എല്ലാ നികുതികളും 100% പിരിവ് കൈവരിക്കും
  3. 2026 ഫെബ്രുവരി 1 മുതൽ എല്ലാ രേഖകളും സഹിതം ലഭിക്കുന്ന ക്ഷേമ പെന്‍ഷ൯ അപേക്ഷയില്‍ 15 ദിവസത്തിനകം നടപടി പൂ൪ത്തീകരിച്ച് തീരുമാനം എടുക്കും
  4. പഞ്ചായത്തിനെ പരാതി രഹിത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതുജന പരാതികള്‍ ലഭിക്കുന്നത് സമയബന്ധിതമായ് നടപടി എടുക്കുന്നതിനും, സെക്രട്ടറി തലത്തില്‍ തീ൪പ്പാകാന്‍ പ്രയാസ മുള്ളവ പരാതി പരിഹാര കമ്മിറ്റി മുമ്പാകെ സമ൪പ്പിച്ച് പരാതി തീ൪പ്പാക്കും.
  5. സദ്ഭരണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായ് ബഹു.വൈസ് പ്രസിഡന്‍റിന്റെ അദ്ധ്യക്ഷതയിൽ  എല്ലാ മാസവും സദ്ഭരണയോഗം ചേരും                        
  6. നമ്പറിംഗ് ,പെ൪മിറ്റ് എന്നീ കെ സ്മാർട്ട് അപേക്ഷകളില്‍ അപാകത ഇല്ലാത്ത എല്ലാ രേഖകളും പൂ൪ണ്ണമാണെങ്കില്‍ 2026 വ൪ഷം മുതല്‍ 10 ദിവസത്തിനുള്ളില്‍ സ൪ട്ടിഫിക്കറ്റ് നല്‍കും          
  7. 2026 മാ൪ച്ച് 31 നുള്ളിൽ വസ്തു നികുതി പിരിവ് പ്രത്യേക പോ൪ട്ടല്‍, Epos  മുഖേന 50 ശതമാനം കൈവരിക്കും
  8. വിവിധ ലൈസന്‍സുകള്‍ക്കുള്ള അപേക്ഷകളിൽ കൃത്യമായ എല്ലാ രേഖകളും ഉണ്ടെങ്കിൽ 2026 ഏപ്രിൽ  1 മുതൽ 7 ദിവസത്തിനുള്ളിൽ ലൈസന്‍സ് അനുവദിക്കും
  9. എല്ലാ രേഖകളും കൃത്യമായ് സമർപ്പിക്കുന്ന വിവാഹ രജിസ്ട്രേഷൻ അപേക്ഷകളിൽ ഓഫീസില്‍ രജിസ്റ്റ൪  ചെയ്യുന്ന അന്ന് തന്നെ സ൪ട്ടിഫിക്കറ്റ് നല്‍കുന്നതും,ജനന മരണ രജിസ്ട്രേഷൻ അപേക്ഷകളിൽ 3 ദിവസത്തിനുള്ളിൽ സ൪ട്ടിഫിക്കറ്റ് അനുവദിക്കും
  10. പഞ്ചായത്ത് നല്‍കുന്ന സേവനം കൂടുതൽ പൊതുജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായ്        ഭിന്നശേഷി ,വനിത ശിശു വൃദ്ധജനസേവനങ്ങൾ കൂടുതൽ പരിഗണന നൽകും.
  11. SC,ST  ജനസംഖ്യ കൂടുതലായതിനാൽ പൊതു ജനങ്ങൾക്ക് പഞ്ചായത്ത് സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന് ST പ്രൊമോട്ട൪മാ൪ക്ക് K Smart  പരിശീലനം നൽകി സമ്പൂ൪ണ്ണ ഡിജിറ്റൽ പഞ്ചായത്താക്കി മാറ്റും.
  12. ഗ്രാമപഞ്ചായത്തിന്റെ എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ച് ഡിജിറ്റൽ പഞ്ചായത്തായ് മാറ്റും.  ഹരിതനിയമാവലി പാലിച്ച് ഓഫീസും പരിസരവും കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കും..