സ്ഥാപന ഘടന
1968 ലെ ജി.ഒ എം.എസ് (ബി) 421/68 തീയതി 02.09.1968 പ്രകാരമാണ്നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. അതിന് മുമ്പ് നെന്മേനി പഞ്ചായത്തിലും ബത്തേരി പഞ്ചായത്തിലുമാണ് ഈ പ്രദേശം ഉള്‍പ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്തായിരുന്നപ്പോള്‍ ശ്രീ. പി. സി അഹമ്മദ് ഹാജിയായിരുന്നു പ്രസിഡണ്ട്. നെന്മേനി പഞ്ചായത്തായിരുന്നപ്പോള്‍. ശ്രീ. കെ. എസ് കുറുപ്പായിരുന്നു പ്രസിഡണ്ട്. 1971 ല്‍ ആണ് നൂല്‍പ്പുഴ പഞ്ചായത്ത് നിലവില്‍ വന്നത്. അന്ന് നോമിനേറ്റ് ചെയ്യപ്പെട്ട ഭരണസമിതി പ്രസിഡണ്ട് ശ്രീ. മാത്യു. വി. ജോണ്‍ ആയിരുന്നു. 1980 ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ശ്രീ. കെ.ജി. തങ്കപ്പന്‍ പ്രസിഡണ്ടായി. തുടര്‍ന്ന് 1988- ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീ. കെ.ജി തങ്കപ്പന്‍ സ്ഥാനത്തുനിന്ന് മാറി ശ്രീമതി. മേരി മാത്യു പ്ര,സിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1995 മുതല്‍ 2000 വരെ ശ്രീ. ശ്രീധരനായിരുന്നു പ്രസിഡണ്ട്. പിന്നീട് 2000 മുതല്‍ 2005 വരെ കെ. രുഗ്മിണി, 2005 മുതല്‍ 2010 വരെ എ.കെ. കുമാരന്‍, 2010 മുതല്‍ 2015 വരെ സുമഭാസ്കരന്‍ , 2015-2020 ശ്രീ. ശോഭന്‍കുമാര്‍, 2020-25 ശ്രീമതി. ഷീജ സതീഷ്, നിലവിൽ ശ്രീമതി. ജയ എം കെ എന്നിവർ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡണ്ടായ് പ്രവർത്തിക്കുന്നു.