ആ൪ദ്രകേരള പുരസ്കാരം

സംസ്ഥാന ആരോഗ്യ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി വരുന്ന മികച്ച ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്കാരത്തിൽ നൂൽപ്പുഴ  ഗ്രാമപഞ്ചായത്ത് വൻ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.

ആരോഗ്യ മേഖലയിൽ പഞ്ചായത്ത് നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള പ്രധാന അംഗീകാരങ്ങൾ താഴെ പറയുന്നവയാണ്:

🏆 സംസ്ഥാന തലത്തിൽ  ഒന്നാം സ്ഥാനം (ആർദ്രകേരളം പുരസ്കാരം)

കേരളത്തിലെ  ഗ്രാമപഞ്ചായത്തുകളുടെ വിഭാഗത്തിൽ 2020-21 വർഷത്തിൽ  ഒന്നാം സ്ഥാനം നൂൽപ്പുഴ  ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിരുന്നു. 

🏆 ജില്ല തലത്തിൽ  ഒന്നാം സ്ഥാനം (ആർദ്രകേരളം പുരസ്കാരം)

വയനാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭാഗത്തിൽ 2021-22, 2022-23 വർഷങ്ങളിൽ  ഒന്നാം സ്ഥാനം നൂൽപ്പുഴ  ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിരുന്നു.