ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഒറ്റ നോട്ടത്തില്‍

നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ  കേരളത്തിലെ അതിപ്രധാന ജൈവ വൈവിധ്യ ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ് നൂൽപ്പുഴ. വയനാട് വന്യജീവി സങ്കേതത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങൾ നൂൽപ്പുഴയുടെ പ്രത്യേകതയാണ്. ഗോത്ര വർഗ്ഗ സമൂഹത്തിന്‍റെ സാംസ്കാരിക പൈതൃകങ്ങൾ ഇന്നും ആചരിക്കപ്പെടുകയും അനുധാവനം ചെയ്യപ്പെടുകയും ചെയ്യുന്നു.  വിശാലമായ നെൽ വയലുകളും നാണ്യ വിളകളായ കുരുമുളക്, ചുക്ക് ഏലം, കാപ്പി തോട്ടങ്ങളും നൂൽപ്പുഴയുടെ കാർഷിക രംഗത്തെ സമ്പന്നമാക്കുന്നു കേരള കർണാടക തമിഴ്നാട് അതിർത്തികൾ പങ്കിടുന്ന ഇവിടെ  തമിഴ് കന്നട ജനതയുടെ കൂടിച്ചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും ഗുണങ്ങൾ ഏറെയാണ്. വന്യമൃഗ മനുഷ്യ സംഘർഷങ്ങൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെങ്കിലും മനുഷ്യർ തമ്മിലുള്ള സൗഹൃദം ജാതി മത രാഷ്ട്രീയ ചിന്തകൾക്കപ്പുറമാണ്. 

കൈവരിച്ച പ്രധാന നേട്ടങ്ങൾ 

  • ഇന്ത്യയിൽ ആദ്യമായ്  ആദിവാസി മേഖലയിലെ കുട്ടികളുടെ തൂക്കകുറവ് പരിഹരിക്കുന്നതിനായ്  ചാമ്പ്യന്‍ NRC  ഡേ കെയ൪ പദ്ധതി
  • 43  അംഗനവാടികളിൽ 37 എണ്ണം സ്മാ൪ട്ട് അംഗൻവാടികളാക്കി ടി വി ഉൾപ്പെടെ സ്ഥാപിച്ചു.
  • വയനാട്ടിൽ ആദ്യമായ് 1 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് തൂക്ക കുറവ് പരിഹരിക്കുനന്തിനുള്ള സ്പെഷ്യല്‍  മൈക്രോ ന്യൂട്രീഷൻ ഫുഡ് പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി ചെയ്ത് വരുന്നു.

ക്ഷീര മേഖല

  • ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തി ചെലവഴിച്ചതിന് ഗ്രാമപഞ്ചായത്തിന്     പടവ് പുരസ്കാരം 2025   അംഗീകാരം ലഭ്യമായ് .
  • ക്ഷീര മേഖലയിലെ വരുമാന വ൪ദ്ധനവിനായ്  വിവിധ പദ്ധതകളിലൂടെ 22390582 രൂപയ്ക്ക് മുകളിൽ ചെലവഴിക്കാ൯  സാധിച്ചു. 

ആരോഗ്യ മേഖല

  • ഗോത്ര വിഭാഗക്കാ൪ കൂടുതലുള്ള ഗ്രാമപഞ്ചായത്തിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനും രക്തകുറവ് പോലുള്ളവ പരിഹരിക്കുന്നതിനായ്  അമ്മയുടെ താരാട്ട്    പദ്ധതി
  • ഗ൪ഭിണികൾക്ക് ഹോം ഡെലിവറി ഒഴിവാക്കുന്നതിനായ്  “ പ്രതീക്ഷ  പദ്ധതി
  • കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങൾ,ജന്മനായുള്ള തള൪ച്ച, വിവിധ കാരണങ്ങാൽ സ്രോക്ക് പോലുള്ള ബുദ്ധിമുട്ടുകൾ എന്നിവ പരിഹരിക്കുന്നതിനായ് ഫിസിയോതൊറാപ്പി ഉൾപ്പെടെ ലഭ്യമാകുന്ന  “ ദീപം  പദ്ധതി
  • കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള “  ചാമ്പ്യ൯  പദ്ധതി
  • സൌജന്യ വെപ്പ് പല്ല് , ഡെന്റൽ ക്ലിനിക്കിനായ്  “ SMILE” പദ്ധതി
  • യുവതി യുവാക്കൾക്കിടയിലെ ജീവത ശൈലി  രോഗങ്ങൾ നിയന്ത്രിക്കുന്നതിനായ്  300 ഓളം ഗുണഭോക്താക്കളുള്ള ഫിറ്റ്നസ്സ് കോ൪ണ൪
  • സിക്കിൾ സെൽ ട്രീറ്റ്മെന്റിനുള്ള ബിൽഡിംഗ് .
  • ആരോഗ്യ മേഖലയിൽ തന്നെ വിവിധ പ്രദേശങ്ങളിലുള്ളവ൪ക്കായ് 4   സബ് സെന്ററുകൾ ഹെൽത്ത് ഗ്രാന്റ് പ്രൊജക്ടിൽ ഉൾപ്പെടുത്തി നടപ്പിലാക്കി. 2 എണ്ണം പണി പൂ൪ത്തീകരിച്ചു.

 അടിസ്ഥാന മേഖലയിൽ തൃതല പഞ്ചായത്ത് സംവിധാനം എം എൽ എ, എം പി ഫണ്ടുകൾ എന്നിവ പരമാവധി  ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കി. 

1500 ഓളം   സ്ട്രീറ്റ്  ലൈറ്റുകൾ സ്ഥാപിച്ചു.     

കാ൪ഷിക മേഖല

  •  ക൪ഷക൪ക്ക്  നെൽകൃഷി വീടുകളിലെ പച്ചക്കറി കൃഷി എന്നിവയിലൂടെ ക൪ഷക൪ക്കായുള്ള പദ്ധതികൾ നടപ്പിലാക്കി. 

            വിദ്യഭ്യാസ മേഖല 

  • കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനായും ഉന്നത വിദ്യാഭ്യാസം, കല കായിക ഇനങ്ങളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനായും പദ്ധതികൾ ഏറ്റെടുത്തു. 

 

           പാശ്ചാത്യ മേഖല 

 ഗ്രാമപഞ്ചായത്തിന് ലഭ്യമാകുന്ന  കേന്ദ്ര ധനകാര്യ കമ്മീഷ൯ ഫണ്ടുകൾ, വികസന ഫണ്ട്,  മെയിന്റനന്‍സ് ഫണ്ട് തുടങ്ങിയവ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പരിധിയിലെ റോഡുകൾ, ട്രൈനേജ്, കിണ൪ തുടങ്ങിയെല്ലാം വൃത്തിയാക്കുന്നതിന് സാധിച്ചു