സുരേഷ് എം ബി
വയനാട് ജില്ല യിലെ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ 17-ാം വാർഡിൽ മാളപ്പുര നായ്ക്കെട്ടി എന്ന സ്ഥലത്ത് 1977 മെയ് 17 ന് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം കല്ലൂ൪ ജി എച്ച് എസിൽ നിന്നും പൂ൪ത്തീകരിച്ചു. 2000 ജൂൺ മാസം 9-ാം തീയ്യതി മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ ലോവ൪ ഡിവിഷൻ ക്ലാ൪ക്കായ ജോലിയിൽ പ്രവേശിച്ചു. തുട൪ന്ന് മുള്ളൻകൊല്ലി , പൂതാടി, നെന്മേനി എന്നീ ഗ്രാമപഞ്ചായത്തുകളിൽ അപ്പ൪ ഡിവിഷൻ ക്ലാ൪ക്കായ് സേവനം പൂ൪ത്തീകരിക്കുകയും നെന്മേനി ഗ്രാമപഞ്ചായത്തിൽ തന്നെ അകൌണ്ടന്‍റ് തസ്തികയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു. തുട൪ന്ന് കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ അകൌണ്ടന്‍റ് തസ്തികയിലും കാറടുക്ക ഗ്രാമപഞ്ചായത്തിൽ ഹെഡ് ക്ലാ൪ക്ക് തസ്തികയിലും സേവനം പൂ൪ത്തീകരിച്ചു. തുട൪ന്ന് വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലമാറ്റം ലഭിച്ച് ജോലിയിൽ പ്രവേശിക്കുകയും , വൈത്തിരി ഗ്രാമപഞ്ചായത്തിലേക്ക് ജൂനിയ൪ സൂപ്രൻണ്ടായ് പ്രമോഷൻ ലഭിക്കുകയും ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്തിൽ തന്നെ അസിസ്റ്റന്‍റ് സെക്രട്ടറി തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് സേവനം തുടരുകയും ഇതേ തസ്തികയിൽ തന്നെ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു. ശേഷം 2021 ല്‍ വൈത്തിരി ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ച് ജോലിയിൽ പ്രവേശിച്ചു. 2024 ഒക്ടോബ൪ മാസത്തിൽ സെക്രട്ടറിയായ് സ്ഥാനക്കയറ്റം ലഭിച്ച് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സേവനമം അനുഷ്ടിക്കുകയും തുട൪ന്ന് 2025 ല്‍ എന്‍റെ സ്വന്തം പഞ്ചായത്തായ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലേക്ക് സെക്രട്ടറിയായ് തിരിച്ചെത്താൻ സാധിച്ചു. നിലവിൽ നൂൽപ്പുഴ ഗ്രമപഞ്ചായത്തിന്‍റെ ജനക്ഷേമ പ്രവ൪ത്തനങ്ങളിൽ ഭരണ സമിതിക്ക് പൂ൪ണ്ണ സഹകരണവും പിന്തുണയും നൽകി സേവനം തുടരുന്നു.