ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
എൻ എ ഉസ്മാൻ

വാര്‍ഡ്‌ നമ്പര്‍6
വാര്‍ഡിൻറെ പേര്കല്ലൂർ
മെമ്പറുടെ പേര്എൻ എ ഉസ്മാൻ
വിലാസംനെടുംകണ്ടത്തിൽ ഹൌസ്, തേർവയൽ
ഫോൺ95627 32406
മൊബൈല്‍95627 32406
വയസ്സ്48
സ്ത്രീ/പുരുഷന്‍പുരുഷന്‍
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംഎസ്എസ്എല്‍സി
തൊഴില്‍  ബിസിനസ്സ്,  സാമൂഹ്യ പ്രവർത്തനം

 

1978 മെയ് 23 ന്   തേർവയലിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂ൪ത്തകരിച്ചതോടെ പൊതു കാരുണ്യ പ്രവ൪ത്തനങ്ങളിലും സാമൂഹിക സാംസ്കാരിക പ്രവ൪ത്തനങ്ങളിലും 2000 കാലയളവോടെ രാഷ്ട്രീയത്തിലേക്ക് കാൽ എടുത്തു വെച്ചു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഇന്ത്യൻ യൂണിയൻ മുസ്ലീം യൂത്ത് ലീഗിന്‍റെ പ്രസിഡന്റായ് തിരഞ്ഞെടുക്കപ്പെടുകയും തുട൪ന്ന് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്‍റ് സ്ഥാനവും ശേഷം പഞ്ചായത്ത് മുസ്ലൂം ലീഗിന്‍റെ ജനറൽ സെക്രട്ടറിയായും   ജനങ്ങളെ സഹായിക്കാൻ അവസരം ലഭിച്ചു. ശേഷം ജന പിന്തുണയോടെ ആദ്യമായ് 2020 ല്‍ വാർഡ് 16 ല്‍ നിന്നും ജനപ്രതിനിധിയായ് മത്സരിച്ച് വിജയിച്ച എനിക്ക് നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റായ് ചുമതലയേക്കാൻ സാധിച്ചു. കഴിഞ്ഞ 5 വ൪ഷ കാലത്തോളം കക്ഷി രാഷ്ട്രീയത്തിന് അധീതമായ് പൂർണ്ണ ജന പിന്തുണയോടെയും സ്നേഹത്തോടൊയും പൊതു ജനങ്ങൾക്കും നാടിനുമായ് ജനക്ഷേമ പ്രവ൪ത്തനങ്ങളിൽ പങ്കാളിയായ് .  തുട൪ന്ന് 2025 തദ്ദേശ തിരഞ്ഞെടുപ്പിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തന്നെ വാ൪ഡ് 6 ല്‍ നിന്നും ജനപ്രതിനിധിയായ് തിരഞ്ഞടുക്കയും വീണ്ടും നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. നിലവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ് പ്രവർത്തിക്കുന്ന എൻ  എ ഉസ്മാൻ എന്ന ഞാൻ ജാതി മത ഭേദമന്യേ പൊതു പ്രവർത്തനങ്ങൾക്കും  ജനക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി പ്രവർത്തിച്ച് വരുന്നു.  കൂടാതെ പാലിയേറ്റീവ് പ്രവർത്തനങ്ങളിലും , കാരുണ്യ പ്രവർത്തനങ്ങളിലും മറ്റ് എല്ലാ മേഖലകളിലും ജനങ്ങൾക്ക് ആവശ്യമുള്ള സമയങ്ങളിലെല്ലാം നേരവും കാലവും നോക്കാതെ പ്രവർത്തിക്കുന്നതിന് സജ്ജമായ്   നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ  മികവാർന്ന വികസനം മുൻ നിർത്തി ജനങ്ങളിൽ ഒരാളായ്   സേവനം തുടരുന്നു

Vice President