ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന് ഗോത്ര പൈതൃകം, കാർഷിക സമ്പത്ത്, സാമൂഹിക സൗഹാർദ്ദം എന്നിവയിൽ ആഴമായി വേരൂന്നിയ സമ്പന്നമായ ചരിത്ര-സാംസ്കാരിക പശ്ചാത്തലമുണ്ട്. 1968 സെപ്റ്റംബർ 2-ാം തീയതിയിലെ ജി.ഒ എം.എസ് (ബി) 421/68 പ്രകാരമാണ് പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്. തുടർന്ന് 1971-ലാണ് പഞ്ചായത്ത് നിലവിൽ വന്നത്. അതിനു മുമ്പ് ഈ പ്രദേശം നെന്മേനി പഞ്ചായത്തിന്റെയും സുൽത്താൻ ബത്തേരി പഞ്ചായത്തിന്റെയും ഭാഗമായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ ന്റെ ചരിത്രം വന്യ ജീവി സങ്കേതത്തോട് ചുറ്റിപ്പറ്റിയ വനങ്ങളിലും താഴ്വരകളിലും താമസിച്ചിരുന്ന ആദിവാസി സമൂഹങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതാണ്. കുറുമർ, പണിയർ, കാട്ടുനായ്ക്കർ, പതിയർ, കളനാടികൾ തുടങ്ങിയ വിഭാഗങ്ങൾ തങ്ങളുടെ പ്രത്യേക സാംസ്കാരിക പാരമ്പര്യങ്ങളും സ്വയംപര്യാപ്തമായ ജീവിതരീതികളും പരമ്പരാഗത വിജ്ഞാന സമ്പത്തുകളും സംരക്ഷിച്ചു പോന്നു. വേട്ടയാടൽ, കൃഷി, കന്നുകാലി വളർത്തൽ, ഇരുമ്പ് നിർമാണ വൈദഗ്ധ്യം,...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 19, 2026
തോട ട്രൈബൽ മ്യൂസിയം
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന് കീഴിൽ 2025 ഒക്ടോബർ 3 ന് കല്ലൂർ 67 ൽ ആരംഭിച്ച തോട ട്രൈബൽ മ്യൂസിയം ഗോത്ര സംസ്കാരത്തിന്റെ ചരിത്രം മനസ്സിലാക്കുവാനും പഠിക്കുവാനും ചരിത്ര അറിവുകൾ പുതു തലമുറയ്ക്ക് നൽകുവാനും ധാരാളം പ്രചീന ഉപകരണങ്ങൾ കണ്ട് മനസ്സിലാക്കുവാമുള്ള ഉറവിടമാണ്.