ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന നൂൽപ്പുഴ കുടുംബാരോഗ്യ പരിധിയിൽ 216 ആദിവാസി കോളനികൾ സ്ഥിതിചെയ്യുന്നുണ്ട്. ചെറുകിട കർഷകരും കർഷകർ തൊഴിലാളികളും  കൂടുതൽ അധിവസിക്കുന്ന  നൂൽപ്പുഴ പഞ്ചായത്തിലെ   അലോപ്പതി ചികിത്സ ലഭ്യമായിട്ടുള്ള ഏക  സ്ഥാപനമാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഒട്ടനവധി നൂതന പദ്ധതികൾ  ഒരു സാധാരണ കുടുംബാരോഗ്യ കേന്ദ്രം എന്നതിനപ്പുറം  ജനങ്ങളുടെ ആരോഗ്യ പരിരക്ഷയിൽ  മികവുറ്റ ഫെസിലിറ്റേഷൻ സംവിധാനത്തോടെ ഉയർന്ന പരിചരണം ഉറപ്പുവരുത്തി ജനങ്ങളിൽ പ്രതീക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിച്ച് മുന്നോട്ടുപോകുന്നു.രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു ഓപ്പൺ ജിംനേഷ്യം പ്രസവ പൂർവ്വ ഗ്രഹം    ഗോത്ര സ്പർശം പദ്ധതി    വയോജന ആരോഗ്യ പരിരക്ഷ   ദന്തൽ പരിചരണം  സായാഹ്ന ഒ.പിതുടങ്ങിയ നൂതന പദ്ധതികളിലൂടെ നാഷണൽ കോളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്  സർട്ടിഫിക്കേഷൻ  98%   93.5% ശതമാനം മാർക്കോടെ  2019 , 2022 ൽ  ദേശീയ തലത്തിൽ ഒന്നാമത്   

 ആർദ്ര കേരള പുരസ്കാരം   സംസ്ഥാനതലത്തിൽ ഒന്നാമത്    കായ കൽപ്പ് അവാർഡ്  ജില്ലാതലത്തിൽ ഒന്നാമത്  നിരവധി അംഗീകാരപത്രങ്ങൾ നേടി  ഇന്ന് മാമല നാടും കടന്ന്  കേരളത്തിലും ദേശീയ തലത്തിലും കുടുംബാരോഗ്യ രംഗത്ത് ശ്രദ്ധേയമായ മികച്ച സേവനം നടത്തിക്കൊണ്ടിരിക്കുന്ന  ഒരു സ്ഥാപനമാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം

Noolpuzha PHC