ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ലോക പരിസ്ഥിതി ദിനം 2026

നൂൽപ്പുഴ  ഗ്രാമപഞ്ചായത്തും കൃഷിഭവനും ജൈവവൈവിധ്യ പരിപാലന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസി‍ഡ‍ന്‍റ്     ശ്രീമതി. ജയ എം കെ  ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പ്രകൃതിസംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം ചടങ്ങിലൂടെ ഉയർത്തിക്കാട്ടി.

തടർന്ന്  ശുചിത്വവും ഹാരിതാഭവുമായ ഗ്രാമങ്ങൾ ' എന്ന മുദ്രാവാക്യമുയർത്തി നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. വൈസ് പ്രസിഡന്റ്‌ ശ്രീ. N. A ഉസ്മാന്റെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ ശ്രീമതി. ജയ M. K ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി കൈനിക്കൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നസീറ, ഇസ്മായിൽ, പുഷ്പ അനൂപ്, വാർഡ് മെമ്പർമാർ, CDS ചെയർപേഴ്സൺ, സെക്രട്ടറി, മറ്റു ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, പ്രൊമോട്ടർമാർ എന്നിവരും പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി നന്ദി പറഞ്ഞു..

"പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. വരുംതലമുറയ്ക്ക് സുരക്ഷിതമായ പ്രകൃതി പൈതൃകം കൈമാറാൻ എല്ലാവരും കൈകോർക്കണം."

Special Grama Sabha